Skip to main content

കെ-ടെറ്റ്: സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 

 

മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിൻ്റെ പരിധിയിൽ 2026 ഫെബ്രുവരിയിൽ നടത്തിയ സ്പെഷ്യൽ കെ-ടെറ്റ് പരീക്ഷയിൽ വിജയികളായ അധ്യാപകരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഒക്ടോബർ 7, 8, 12, 13 തീയതികളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4.00 വരെ മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടത്തും.
തീയതികളും കാറ്റഗറികളും: 

കാറ്റഗറി ഒന്ന് : ഒക്ടോബർ 12, കാറ്റഗറി-രണ്ട് : ഒക്ടോബർ 13, കാറ്റഗറി-മൂന്ന്: ഒക്ടോബർ 7,  കാറ്റഗറി-നാല്: ഒക്ടോബർ 8. സർവ്വീസിൽ തുടരുന്ന അധ്യാപകർ സർവ്വീസ് ബുക്കിലെ ബന്ധപ്പെട്ട പേജിലെ (1, 2, 3, 4) യോഗ്യത രേഖപ്പെടുത്തലുകളുടെ (പ്രഥമാധ്യാപകൻ സാക്ഷ്യപ്പെടുത്തിയത്) പകർപ്പും അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും ഹാജരാക്കണം.

date