Post Category
വനിത കമ്മിഷന്‍ അദാലത്ത്: 17 പരാതി തീര്‍പ്പാക്കി
കേരള വനിത കമ്മിഷന്‍ തിരുവല്ല മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ സംഘടിപ്പിച്ച അദാലത്തില്‍ 17 പരാതി തീര്‍പ്പാക്കി. ആകെ 53 പരാതിയാണ് പരിഗണിച്ചത്. ഏഴ് പരാതി റിപ്പോര്‍ട്ടിനായി അയച്ചു. രണ്ട് പരാതി ജാഗ്രത സമിതിക്കും ഒരെണ്ണം ജില്ല നിയമ സേവന അതോറിറ്റിക്കും കൈമാറി. 26 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. വനിത കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്‍കി. സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരായ ശ്രേയ ശ്രീകുമാര്‍, വീണാ വിജയന്‍, പൊലീസ് സി. ഐ. ജോസ് കുര്യന്‍, സി.പി.ഒ മാരായ കെ ജയ, അനുശ്രീ ഡി സന്തോഷ്, അഡ്വ. രേഖ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments