Post Category
സ്കോളർഷിപ്പ്; ഡാറ്റാ എൻട്രി ഒക്ടോബർ 15 വരെ
സംസ്ഥാനത്തെ സർക്കാർ-എയ്‌ഡഡ് സ്ക്കൂളുകളിൽ ഒന്ന് മുതൽ എട്ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി. വിഭാഗം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്ന 'കെടാവിളക്ക് സ്കോളർഷിപ്പ്' പദ്ധതിയ്ക്ക് അർഹരായ വിദ്യാർത്ഥികളിൽ നിന്നും സ്വീകരിച്ച അപേക്ഷകൾ ഇ-ഗ്രാന്റ്സ് മുഖേന ഓൺലൈനായി സ്ക്കൂൾ അധികൃതർ ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ട അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി. ഇതു സംബന്ധിച്ച വിവരങ്ങൾ / സർക്കുലർ www.egrantz.kerala.gov.inൽ ലഭ്യമാണ്. വിവരങ്ങൾക്ക് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0484 2983130.
date
- Log in to post comments