Post Category
കൂറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ തൂഫാന്‍ 2.0 ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
'ലഹരിക്കെതിരെ കൈകോര്‍ക്കാം, ആരോഗ്യകരമായ നാളേക്കായി ഒരുമിക്കാം' എന്ന സന്ദേശവുമായി കുറ്റൂര്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൂഫാന്‍ 2.0 ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം ആര്‍ ഗോപകുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോ ഇലഞ്ഞിമൂട്ടില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ് അജിത, റ്റി എം അനുപമ, ആര്‍ രാജീവ്, രാധിക, അഭിലാഷ് വെട്ടിക്കാടന്‍, ദീപ ആര്‍ നായര്‍, പുഷ്പ വല്‍സകുമാര്‍, ശോശാമ്മ കുരുവിള, റ്റി എം രാജലക്ഷ്മി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി ബിന്ദു എന്നിവര്‍ പങ്കെടുത്തു. പൊലീസ് സി. ഐ കെ എസ് ഗോപകുമാര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. എസ്. ഐ ആര്യമോള്‍ ലഹരി വിരുദ്ധ ക്ലാസ് അവതരിപ്പിച്ചു.
date
- Log in to post comments