*വര്‍ണ്ണോത്സവം: ഉപജില്ലാതല പ്രസംഗ മത്സരം 17 ന്*
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍ എന്നിവരെ തെരഞ്ഞടുക്കുന്നതിന് ജില്ലയിലെ എല്‍.പി, യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ 17 ന് ഉപജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഒരു വിദ്യാലയത്തില്‍ നിന്നും ഒരു വിഭാഗത്തില്‍ രണ്ട് കുട്ടികള്‍ക്ക് പങ്കെടുക്കാം. അഞ്ച് മിനിട്ടാണ് മത്സര സമയം. താത്പര്യമുള്ളവര്‍ 9048010778, 9496344025 നമ്പറുകളില്‍ ഒക്ടോബര്‍ 15 ന് വൈകിട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നും സാക്ഷ്യപത്രം കൊണ്ടുവരണം. സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ മത്സരം ബത്തേരി ബി.ആര്‍.സിയിലും മാനന്തവാടി ഉപജില്ലാ മത്സരം സ്‌കൗട്ട് ഭവനിലും വൈത്തിരി ഉപജില്ലാ മത്സരം കല്‍പ്പറ്റ ജി.എല്‍.പി സ്‌കൂളിലുമാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലാതല മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ച കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹരല്ല.
- Log in to post comments