Skip to main content
മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്‌ണൻ നിർവ്വഹിക്കുന്നു.

ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും സംയുക്താഭിമുഖ്യത്തിൽ മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്‌ണൻ നിർവ്വഹിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പി. രഞ്ജിത് അധ്യക്ഷനായി. ജില്ലാ മാനസികാരോഗ്യ പരിപാടി ഇൻചാർജ് ഡോ. പ്രിയാ സേനൻ ആമുഖ പ്രഭാഷണവും ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. വി. സിന്ധു മുഖ്യപ്രഭാഷണവും നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻറ്റിങ് കമ്മറ്റി ചെയർപേഴ്സൺ നിഷീദ് ചാഴിവയൽ മാനസികാരോഗ്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മാനസികാരോഗ്യ പരിപാടി നോഡൽ ഓഫീസറും സൈക്യാട്രിസ്‌റ്റുമായ ഡോ. ഹരീഷ് കൃഷ്‌ണൻ അധ്യാപകർക്കായി കൗമാര മാനസികാരോഗ്യ പരിശീലന ക്ലാസിന് നേതൃത്വം നൽകി. ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം വിപുലമായ പരിപാടികൾ നടത്തും. അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായുള്ള ബോധവൽക്കരണ പരിപാടികൾ, സാമൂഹിക ഫീൽഡ്തല ക്യാമ്പയിനുകൾ, വിവിധ മത്സരങ്ങൾ ഉൾപ്പെടെ പരിപാടികൾ സംഘടിപ്പിക്കും.

ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വി.ആർ ഷീജ സന്ദേശ പ്രഭാഷണം നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്‌റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ ആയിഷാബി, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ആര്യ വിജയകുമാർ, ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ കെ.എം. മുസ്‌തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ പി.എം ഫസൽ, ജില്ലാ മാനസികാരോഗ്യ പരിപാടി സൈക്യാട്രിസ്റ്റ് ഡോ. കെ. ജംഷീല, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി പ്രതിനിധി റെനീഷ് ജോർജ്, അധ്യാപകർ, സന്നദ്ധ സംഘടനകളിലെ കൗൺസിലർമാർ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

 

date