*കൽപ്പറ്റയിൽ സമഗ്ര പേവിഷ നിർമാർജന പദ്ധതി 12 ന് തുടങ്ങും*
കൽപ്പറ്റ നഗരസഭയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘സമഗ്ര പേവിഷ നിർമാർജന പദ്ധതി ഒക്ടോബർ 12ന് തുടങ്ങും. കൽപ്പറ്റ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ രാവിലെ 10 ന് നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ ഉദ്ഘാടനം നിർവഹിക്കും. പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 12, 13 തിയതികളിൽ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വളർത്തുനായകൾക്കും പൂച്ചകൾക്കുമായി പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ സംഘടിപ്പിക്കും. ഒക്ടോബർ 15, 16 തീയതികളിൽ തെരുവുനായകൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകും. പ്രതിരോധ കുത്തിവെപ്പിന് 55 രൂപയാണ് ചാർജ്.
ജില്ലാ വെറ്ററിനറി കേന്ദ്രം കൽപ്പറ്റ, മുണ്ടേരി ഹെൽത്ത് സെന്റർ പരിസരം, മണിയൻകോട് അമ്പല പരിസരം, പുളിയാർമല സ്കൂൾ ജംഗ്ഷൻ, കൈനാട്ടി എടപ്പെട്ടി കോളനി, ഒമേഗ ജംഗ്ഷൻ എമിലി എന്നിവിടങ്ങളിൽ ഒക്ടോബർ 12നും പുൽപ്പാറ ടീ ഫാക്ടറി, പുത്തൂർവയൽ അക്ഷയ , ചുഴലി മിൽമ ജംഗ്ഷൻ, അഡ്ലൈഡ് സോമൻ ജംഗ്ഷൻ, പെരുന്തട്ട നടുപ്പാറ ഹെൽത്ത് സെന്റർ പരിസരം എന്നിവിടങ്ങളിൽ 13 നും പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ സംഘടിപ്പിക്കും. പകർച്ചവ്യാധികളോ മറ്റ് അസുഖങ്ങളോ ഉള്ള മൃഗങ്ങളെ ക്യാമ്പിൽ കൊണ്ടുവരാൻ പാടില്ല.
പ്രതിരോധ കുത്തിവെപ്പ് നൽകിയ നായകൾക്ക് നഗരസഭയിൽനിന്ന് നിർബന്ധമായും ലൈസൻസ് എടുക്കണം. ലൈസൻസില്ലാത്ത മൃഗങ്ങളെ വളർത്താൻ അനുവദിക്കില്ല. നായകളെ പൊതുസ്ഥലങ്ങളിൽ തുറന്നുവിടാതെ കെട്ടിയിട്ട് വളർത്തണമെന്നും ജില്ലാ വെറ്ററിനറി കേന്ദ്രം അറിയിച്ചു. ഫോൺ:
9778089122, 9846339115
- Log in to post comments