Skip to main content

മാക്കേക്കടവ് - നേരേകടവ് പാലം  ഒക്ടോബർ 18ന് മുഖ്യമന്ത്രി വി ഡി സതീശൻ നാടിനു സമർപ്പിക്കും

 

ജില്ലയിലെ അരൂർ നിയോജകമണ്ഡലത്തിൽ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ഒക്ടോബർ 18ന് രാവിലെ 9 മണിക്ക് മുഖ്യമന്ത്രി  വി ഡി സതീശൻ നാടിന് സമർപ്പിക്കും. ആലപ്പുഴ കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വേമ്പനാട് കായലിന് കുറുകെ നിർമ്മിച്ചിട്ടുള്ള പാലത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ, എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ മോൻസ് ജോസഫ്, ആലപ്പുഴ എം പി കെ സി വേണുഗോപാൽ, കോട്ടയം എം പി ഫ്രാൻസിസ് ജോർജ്, അരൂർ എം എൽ എയും ഡെപ്യൂട്ടി സ്പീക്കറുമായ ഷാനിമോൾ ഉസ്മാൻ, വൈക്കം എം എൽ എ കെ ബിനിമോൻ,  ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി നായർ, കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും

date