Skip to main content
പത്തനംതിട്ട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി ആന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 19-ാമത് ജൈവവൈവിധ്യ കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള മത്സരങ്ങള്‍ പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ ഉദ്ഘാടനം ചെയ്യുന്നു

ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിച്ചു

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിച്ചു. പത്തനംതിട്ട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി ആന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എം ഗിരിജ അധ്യക്ഷയായി. പത്തനംതിട്ട ജില്ല പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി കണ്‍വീനര്‍ ചിറ്റാര്‍ ആനന്ദന്‍ മുഖ്യാതിഥിയായി. ജില്ല ജൈവവൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ ഡോ. ആര്‍ അഭിലാഷ്, ഡോ. എ ജെ റോബി, അരുണ്‍ സി രാജന്‍, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ല സാങ്കേതിക സഹായക ഗ്രൂപ്പ് അംഗം ഡോ. വി പി തോമസ്, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പത്തനംതിട്ട ജില്ല കോര്‍ഡിനേറ്റര്‍ ആര്‍ കാവ്യ, കാതോലിക്കേറ്റ് കോളേജ് റിട്ടയേര്‍ഡ് ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. എം ജെ എലിസബത്ത്, കോന്നി വി.എന്‍.എസ് കോളജ് ജന്തുശാസ്ത്രവിഭാഗം മേധാവി റോജ രാജന്‍ എന്നിവര്‍ പങ്കെടുത്തു.
വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച കോണ്‍ഗ്രസില്‍ സ്‌കൂള്‍, കോളജ്തല വിദ്യാര്‍ത്ഥികള്‍ക്കായി പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ്, പ്രോജക്ട് അവതരണം, തദ്ദേശ ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരം എന്നിവ നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീബ മുഹമ്മദ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

date