Post Category
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സേവനങ്ങള്‍ ഇനി മൊബൈല്‍ ആപ്പില്‍
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സേവനങ്ങള്‍ ഗുണഭോക്താക്കളിലേക്ക് വേഗത്തിലും സുതാര്യമായും എത്തിക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. മോട്ടോര്‍ ക്ഷേമനിധി തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും വെല്‍ഫെയര്‍ ഫണ്ട് ഓഫീസുകള്‍ നേരിട്ട് സന്ദര്‍ശിക്കാതെ തന്നെ സ്മാര്‍ട്‌ഫോണ്‍ വഴി പ്രധാന സേവനങ്ങള്‍ മൊബൈല്‍ ആപ്പിലൂടെ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ KMTWWFB എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. അംശാദായം അടക്കുന്നത് ഉള്‍പ്പെടെയുള്ള പ്രധാന സേവനങ്ങള്‍ മൊബൈല്‍ ആപ്പ് വഴി ലഭിക്കും. ഫോണ്‍: 0468 2320158.
date
- Log in to post comments