Skip to main content

ശബരിമല തീര്‍ഥാടനം: ഡ്രോണ്‍ ഉപയോഗം നിരോധിച്ചു

ശബരിമല തീര്‍ഥാടന കാലയളവില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, അനുബന്ധ വനമേഖലകള്‍ എന്നിവിടങ്ങളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെയുള്ള ഡ്രോണ്‍ ഉപയോഗം പൂര്‍ണമായി നിരോധിച്ച് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ ഉത്തരവായി. സുരക്ഷ ഏജന്‍സികളുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ജില്ല പൊലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ഡ്രോണ്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നീ കേന്ദ്രങ്ങളും അനുബന്ധ വനമേഖലകളും തീര്‍ത്ഥാടന കാലയളവില്‍ വന്‍ ജനത്തിരക്ക് അനുഭവപ്പെടുന്ന അതിലോലമായ പ്രദേശങ്ങളായതിനാലും ഈ മേഖലകളില്‍ അനധികൃതമായ ഡ്രോണ്‍ ഉപയോഗം തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണിയാകുന്നതിനാലും സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഗുരുതരമായ വെല്ലുവിളി ഉയര്‍ത്തുന്നതിനാലും വനമേഖലയിലെ വന്യജീവികള്‍ക്ക് ശല്യമുണ്ടാക്കുന്നതിനാലുമാണ് നിരോധനം.

date