Post Category
പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് നാല് അനധികൃത എൽ പി ജി സിലിണ്ടറുകൾ പിടിച്ചെടുത്തു
കാർത്തികപ്പള്ളി താലൂക്ക് പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന നാലു എൽ പി ജി ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത സിലിണ്ടറുകൾ ഹരിപ്പാട് ശ്രീകുമാർ ഗ്യാസ് ഏജൻസിയിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചു. ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന എൽ.പി.ജി (LPG) സിലിണ്ടറുകൾ അനധികൃതമായി സൂക്ഷിക്കുന്നതും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതും കുറ്റകരമാണെന്നും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
date
- Log in to post comments