Skip to main content
ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച മല്‍സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ ജില്ലാ കലക്ടര്‍ എ. നിസാമുദ്ദീനൊപ്പം

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഗാന്ധിജയന്തി വാരാഘോഷം: സമ്മാനദാനം നടത്തി

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ക്വിസ്, ചിത്രരചനാ മത്സരങ്ങളിലെ വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ എ. നിസാമുദ്ദീന്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ആറന്മുള ഗവ. വി.എച്ച്.എസ്.എസിലെ ആര്‍ദ്ര ലക്ഷ്മി, കലഞ്ഞൂര്‍ ഗവ. മോഡല്‍ എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസിലെ എസ് ദേവേന്ദു, പത്തനംതിട്ട സെന്റ് മേരീസ് എച്ച്.എസ്.എസിലെ സിനാന്‍ ബിന്‍ അഷ്‌റഫ്,  പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസിലെ സിദ്ധാര്‍ത്ഥ് അജുമോന്‍, കോന്നി റിപ്പബ്ലിക്കന്‍ വി.എച്ച്.എസ്.എസിലെ ദിവിജ ജയകുമാര്‍, പത്തനംതിട്ട മാര്‍ത്തോമ്മാ എച്ച്.എസ്.എസിലെ എസ് റിത്വിക എന്നിവരാണ് ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങിയത്.
ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. കെ. ജയകുമാര്‍, അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ്, ആര്‍. രതീഷ് കുമാര്‍, സി. വി. വിഷ്ണുരാജ്, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date