Skip to main content

മാക്കേക്കടവ്- നേരേകടവ് പാലം  മുഖ്യമന്ത്രി വി ഡി സതീശൻ നാളെ (ഒക്ടോബർ 18) നാടിനു സമർപ്പിക്കും

വേമ്പനാട്ടു കായലിന്റെ ഇരു കരകളിലുമുള്ള ആളുകളുടെ ചിരകാല അഭിലാഷമായിരുന്ന, ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്- നേരേകടവ് പാലം മുഖ്യമന്ത്രി വി ഡി സതീശൻ നാളെ (ഒക്ടോബർ 18ന്) നാടിനു സമർപ്പിക്കും. മാക്കേക്കടവിൽ രാവിലെ ഒൻപതിന് ആരംഭിക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ അധ്യക്ഷനാകും. 

നിയമസഭ ഡപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്മാൻ സ്വാഗതം ആശംസിക്കും. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ജലവിഭവ വകുപ്പ് മന്ത്രി  മോൻസ് ജോസഫ്, എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജു, എം പിമാരായ കെ.സി. വേണുഗോപാൽ,  ഫ്രാൻസിസ് ജോർജ്ജ്, എം എൽ എമാരായ,  കെ. ബിനിമോൻ നാട്ടകം സുരേഷ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ. മഹേന്ദ്രൻ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ജോഷി ഫിലിപ്പ്, ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി. നായർ, കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ, മുൻ എം പി എ.എം. ആരിഫ്, മുൻ എം.എൽ.എമാരായ  സി.കെ. ആശ, ബിജി ജോമോൾ, ബാബു പ്രസാദ് തുടങ്ങിയവർ വിശിഷ്ടാത്ഥികളാകും. ഇരു ജില്ലകളിലെയും വിവിധ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയകക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

പ്രത്യേകതകൾ:

➡️ 800 മീറ്റർ നീളം 

➡️ നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതി 

➡️ ഇരുകരകളിലുമായി 60 മീറ്റർ നീളത്തിൽ അപ്രോച് റോഡ് 

➡️ 98.09 കോടി ചെലവ് 

➡️ ആലപ്പുഴയിൽ നിന്നുള്ളവർക്ക് വൈക്കം, കോട്ടയം, തൃപ്പുണിത്തറ എന്നിവിടങ്ങളിലേക്ക് എളുപ്പ വഴി 

➡️ ശബരിമല തീർഥടകർക്ക് ഏറെ പ്രയോജനം

➡️ നിർദിഷ്ട തുറവൂർ-പമ്പ പാതയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗം 

മുഖ്യമന്ത്രി വി ഡി സതീശൻ നാളെ (ഒക്ടോബർ 18) നാടിനു സമർപ്പിക്കും 

date