ശിശുദിനാഘോഷം സംഘാടക സമിതി രൂപീകരിച്ചു
ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി ജില്ലാ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി രൂപീകരിച്ചു. ജില്ലയിലെ മന്ത്രിമാർ, എംപിമാർ, ഡപ്യൂട്ടി സ്പീക്കർ, എം.എൽ.എ.മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, നഗരസഭ ചെയർപേഴ്സൺ എന്നിവർ രക്ഷാധികാരികളും ജില്ലാ കളക്ടർ ചെയർമാനും ശിശുക്ഷേമ സമിതി സെക്രട്ടറി ജനറൽ കൺവീനറുമായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.
ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി
കുട്ടികളുടെ പ്രധാനമന്ത്രിയെ കണ്ടെത്താൻ ഒക്ടോബർ 29 ന് പ്രസംഗ മത്സരം നടത്തും. എൽ.പി. വിഭാഗത്തിൽ മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥിയാണ് കുട്ടികളുടെ പ്രധാനമന്ത്രിയാകുക. കുട്ടികളുടെ പ്രധാനമന്ത്രി നവംബർ 14 ന് ശിശു ദിന റാലി നയിക്കും. യു. പി. വിഭാഗത്തിൽ ഒന്നാമതെത്തുന്ന വിദ്യാർത്ഥിയാണ് പ്രസിഡൻ്റാകുക. എൽ.പി, യു പി , എച്ച്.എസ്. വിഭാഗങളിലായി പ്രസംഗമത്സരം, ദേശഭക്തിഗാന മത്സരം എന്നിവയും അന്ന് നടക്കും. ആലപ്പുഴ ജവഹർ ബാലഭവനിലാണ് മത്സരങ്ങൾ നടക്കുക.
മറ്റ് മത്സരങ്ങൾ നവംബർ ആദ്യവാരം നടക്കും, ജില്ലയിലെ പ്രസംഗ മത്സര വിജയികൾക്കായി സംസ്ഥാനതലപ്രസംഗ മത്സരം തിരുവനന്തപുരത്ത് സംഘടിപ്പിക്കും.
യോഗത്തിൽ എഡിഎം സി. പ്രേംജി അദ്ധ്യക്ഷത വഹിച്ചു. സി.ഡബ്ലിയു.സി. ചെയർപേഴ്സൺ അഡ്വ ഗീത, എ.ഡി.സി ജനറൽ എ. രജിത്ത്, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ എം. ആർ. സുമിമോൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments