Post Category
സ്പീഡ് ബോട്ടുകളുടെ ലേലം
ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ള, ജില്ലാ എ.ആർ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും ഉപയോഗശൂന്യവുമായ പോലീസ് വകുപ്പിന്റെ 4 സ്പീഡ് ബോട്ടുകൾ കണ്ടംനേഷൻ നടത്തുന്നതിനുള്ള ഇ-ലേലം ഒക്ടോബർ 23-ന് രാവിലെ 11 മണി മുതൽ 4.30 വരെ ഓൺലൈനായി MSTC പോർട്ടൽ മുഖേന നടത്തും. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ വെബ്സൈറ്റിൽ MSTC Ltd-ന്റെ നിബന്ധനകൾക്ക് വിധേയമായി ബയർ ആയി രജിസ്റ്റർ ചെയ്ത് പങ്കെടുക്കണം. വിശദ വിവരങ്ങൾക്ക്: 9497931554.
date
- Log in to post comments