Post Category
നൈറ്റ് വാച്ച്മാൻ വാക്ക്-ഇൻ-ഇന്റർവ്യൂ
ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നൈറ്റ് വാച്ച്മാൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളുടെ എണ്ണം 2. പ്രായപരിധി 18 മുതൽ 60 വരെ. വേതനം പ്രതിദിനം 500 രൂപ നിരക്കിൽ ഒരു മാസത്തിൽ 15 ദിവസം.
യോഗ്യത: പത്താം ക്ലാസ്, മികച്ച ശാരീരിക ക്ഷമത, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം. പാരമിലിട്ടറി / മിലിട്ടറി / പോലീസ് സേനകളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്കും, ചമ്പക്കുളം ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്കും മുൻഗണന. ഒക്ടോബർ 29 രാവിലെ 11 മണിക്ക് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ചാണ് ഇന്റർവ്യൂ. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് എത്തണം
date
- Log in to post comments