Skip to main content

അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ അനോറെക്ടല്‍ ക്ലിനിക്ക്

അയിരൂര്‍ സര്‍ക്കാര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പൈല്‍സ്, ഫിസ്റ്റുല മുതലായ രോഗങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന അനോറെക്ടല്‍ ക്ലിനിക്ക് എല്ലാ ബുധനാഴ്ചകളിലും രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ പ്രവര്‍ത്തിക്കും. പൈല്‍സ്, ഫിഷര്‍, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങള്‍ക്ക് വിദഗ്ധ ആയുര്‍വേദ ചികിത്സയും ആവശ്യമായ തുടര്‍പരിചരണവും ക്ലിനിക്കിലൂടെ ലഭ്യമാക്കും. ഫോണ്‍: 04735 231900, 8301048238.

date