Post Category
അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ 'പുനര്‍നവ' പദ്ധതി പുനരാരംഭിച്ചു
പക്ഷാഘാത രോഗികള്‍ക്ക് സമഗ്ര ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്നതിന് അയിരൂര്‍ സര്‍ക്കാര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ 'പുനര്‍നവ' പദ്ധതി പുനരാരംഭിച്ചു. പദ്ധതിയുടെ ഭാഗമായി രോഗികള്‍ക്ക് സൗജന്യ ഒ.പി. പരിശോധനയും ഒരു മാസത്തെ പഞ്ചകര്‍മ്മ ചികിത്സയും ലഭ്യമാക്കും. തുടര്‍ന്ന് ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് കൗണ്‍സിലിംഗ്, യോഗ പരിശീലനം എന്നിവയും നല്‍കും. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും രോഗവുമായി ബന്ധപ്പെട്ട ചികിത്സാരേഖകളുമായി എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ആശുപത്രിയില്‍ എത്തി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന രോഗികള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ കിടത്തി ചികിത്സ സൗകര്യം ലഭിക്കും. ഫോണ്‍: 04735 231900, 9400686156.
date
- Log in to post comments