Skip to main content

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ ക്യാമ്പ് 30ന് 

 

ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്റർ  രജിസ്ട്രേഷൻ ക്യാമ്പ് ഒക്ടോബർ 30  രാവിലെ 10ന്  ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടത്തും.  യോഗ്യത: പ്ലസ് ടു. പ്രായപരിധി:   40 വയസ്.  ഐറ്റിഐ, ഡിപ്ലോമ, ബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രൊഫഷണൽ യോഗ്യതയുള്ള അമ്പലപ്പുഴ താലൂക്കിലെ ഉദ്യോഗാർത്ഥികൾക്കും രജിസ്ട്രേഷൻ  ചെയ്യാം. യോഗ്യരായവർ ബയോഡാറ്റ, രജിസ്ട്രേഷൻ ഫീസായ 300/- രൂപ, ആധാർ കാർഡിന്റെ പകർപ്പ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവയുമായി ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തണം.
ഫോൺ: 0477-2230624, 8304057735

date