Skip to main content
ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാരം നേടിയ വീണ വി. നായര്‍

ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാരം വീണ വി. നായര്‍ക്ക്

ഈ വര്‍ഷത്തെ ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാരം പത്തനംതിട്ട കളക്ടറേറ്റിലെ ക്ലര്‍ക്ക് വീണ വി. നായര്‍ക്ക്.   വാഴമുട്ടം സ്വദേശിനിയായ വീണ  നാലുവര്‍ഷം മുമ്പാണ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്.
ജില്ലാതലത്തില്‍ വിവിധ സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ നിന്നായി ലഭിച്ച  അപേക്ഷകരാണ് പുരസ്‌കാര നിര്‍ണയത്തിനായുള്ള മത്സരത്തില്‍ പങ്കെടുത്തത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. '

ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്‍ ,  എ ഡി എം ആര്‍ രാജലക്ഷ്മി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.കെ. ജയകുമാര്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എം.എസ്. പോള്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

date