Post Category
*ഹാള്‍ട്ടിംഗ് പെർമിറ്റ് രജിസ്ട്രേഷൻ ഇന്ന്*
കൽപറ്റ നഗരസഭാ പരിധിയിൽ സർവീസ് നടത്തുന്നതിനായി ഹാള്‍ട്ടിംഗ് പെർമിറ്റിനായി അപേക്ഷ സമർപ്പിച്ച ഒട്ടോറിക്ഷകൾ, ഇലക്ട്രിക് ഓട്ടോറിക്ഷകൾ, മറ്റ് മുച്ചക്ര വാഹനങ്ങൾ എന്നിവയുടെ കണക്കെടുപ്പും രജിസ്ട്രേഷനും ഇന്ന് (നവംബർ 4) രാവിലെ മുണ്ടേരി മുനിസിപ്പൽ ഹാളിൽ നടക്കും. ചൂരൽമലയിൽ നിന്നും ടൗൺഷിപ്പിൽ താമസമാക്കിയ അപേക്ഷകരുടെ രജിസ്ട്രേഷനും ഇതോടൊപ്പം നടത്തും. ഹാള്‍ട്ടിംഗ് പെർമിറ്റുള്ള ഓട്ടോകളുടെ രജിസ്ട്രേഷനിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് മറ്റൊരു ദിവസം അവസരം ലഭിക്കും. ഫോൺ: 04936-202349, 203744
date
- Log in to post comments