Skip to main content

*ശിശുദിനാഘോഷം: 51 അംഗ സംഘാടക സമിതി രൂപീകരിച്ചു*

ശിശുദിനത്തോടനുബന്ധിച്ച് ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ കളക്ടർ വി. ചെൽസാസിനി ചെയർപേഴ്സണായും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി. മജീദ്, ശിശു വികസന ഓഫീസർ ടി.ജി. ബിനു, ശാരദ സജീവൻ എന്നിവർ വൈസ് ചെയർപേഴ്സൺമാരായും ശിശുക്ഷേമ സമിതി സെക്രട്ടറി കെ. രാജൻ കൺവീനറായും കെ. സത്യൻ ട്രഷററായും തിരഞ്ഞെടുത്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി. മജീദ് അധ്യക്ഷനായി. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date