Skip to main content

*ലോക നഗരാസൂത്രണ ദിനം: ജില്ലയില്‍ വിവിധ പരിപാടികള്‍*

ലോക നഗരാസൂത്രണ ദിനാചരണത്തിന്റെ ഭാഗമായി നവംബര്‍ ആറ് മുതല്‍ 10 വരെ ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.നവംബര്‍ ആറിന് രാവിലെ 11ന് മാനന്തവാടി ഗവ എഞ്ചിനീയറിംഗ് കോളേജില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കായുള്ള ക്വിസ് മത്സരം നടക്കും. നവംബര്‍ ഏഴിന്  രാവിലെ 10ന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി  പെന്‍സില്‍ ഡ്രോയിങ് മത്സരം നടത്തും. സമ്മാനം നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസ് ലഭിക്കും. നവംബര്‍ 10ന് രാവിലെ 10ന് 'വയനാട് ജില്ല - ആസൂത്രണ കാഴ്ചപ്പാട്: വെല്ലുവിളികളും സാധ്യതകളും', 'നഗരാസൂത്രണവും കെട്ടിട നിര്‍മാണ ചട്ടങ്ങളും' എന്നീ വിഷയങ്ങളില്‍ കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കും. അന്നേദിവസം നടക്കുന്ന പൊതുപരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കലക്ടര്‍ വി ചെല്‍സാസിനി തുടങ്ങിയവര്‍ പങ്കെടുക്കും. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ലേ ഔട്ട് പ്രദര്‍ശനം, ഇന്‍സ്റ്റലേഷന്‍, മാസ്റ്റര്‍ പ്ലാന്‍ എക്‌സിബിഷന്‍ എന്നിവയും സംഘടിപ്പിക്കും. ഫോണ്‍: 8547321500.

date