Skip to main content

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് തുടര്‍ വിദ്യാഭ്യാസ പദ്ധതി- വിദ്യാശ്രീ അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു 

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജില്ലാ സാക്ഷരതാമിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വിദ്യാശ്രീ പത്താംതരം ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുന്ന പത്താംതരം ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിപ്പിക്കാനുള്ള അധ്യാപക പാനിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംതരം തുല്യത കോഴ്‌സിന് മലയാളം, ഇംഗ്ലീഷ് ,ഹിന്ദി ,കണക്ക്, സാമൂഹ്യശാസ്ത്രം, ഐ.ടി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ ക്ലാസ് എടുക്കാനാണ് അധ്യാപകരെ ആവശ്യമുള്ളത്. അതാത് വിഷയത്തില്‍ ബിരുദവും ബി എഡും ആണ് യോഗ്യത. മണിക്കൂറിന് 225 രൂപ പ്രകാരം പ്രതിഫലവും അംഗീകൃത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും നല്‍കും. ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സിലേക്ക് മലയാളം, ഇംഗ്ലീഷ് ,ഹിന്ദി, എക്കണോമിക്‌സ്, പൊളിറ്റിക്‌സ്, ഹിസ്റ്ററി, സോഷ്യോളജി,ഗാന്ധിയന്‍  സ്റ്റഡീസ്, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡും സെറ്റുമാണ് യോഗ്യത. സെറ്റിന്റെ അഭാവത്തില്‍ നെറ്റ്, എം.എഡ് യോഗ്യതയുള്ളവരെയും പരിഗണിക്കും. മണിക്കൂറിന് 350 രൂപ പ്രകാരം പ്രതിഫലവും അംഗീകൃത പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് അധ്യാപക പാനല്‍ തയ്യാറാക്കുന്നത്. ഈ പാനലില്‍ നിന്ന് അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള തുല്യതാ അധ്യാപക ഒഴിവുകള്‍ നികത്തും. അവധി ദിവസങ്ങളില്‍ മാത്രം നടക്കുന്ന ക്ലാസിന് പത്തനംതിട്ട ജില്ലയിലെ റിട്ടയേഡ് അധ്യാപകര്‍, സര്‍വീസിലുള്ള അധ്യാപകര്‍ ,നിശ്ചിത യോഗ്യതകള്‍ ഉള്ള തൊഴില്‍രഹിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ ആറ് മാസത്തിനുള്ളിലെടുത്ത ഫോട്ടോ പതിച്ച ബയോഡാറ്റയോടൊപ്പം യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ് സഹിതം നവംബര്‍ 20 വൈകിട്ട് അഞ്ചിനു മുമ്പ് ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്‍, മൂന്നാം നില, ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടം, സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 9961477376.

date