Skip to main content

കായംകുളം ജവഹർ ജലോത്സവം 2026 ഇന്ന്(നവംബർ 14)  കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്യും; മന്ത്രി എം ലിജു അധ്യക്ഷത വഹിക്കും

 

ഓളപ്പരപ്പിൽ ആവേശത്തിന്റെ തിരമാലകൾ തീർക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) – കായംകുളം ജവഹർ ജലോത്സവം 2026 ഇന്ന് (നവംബർ 14, ശനിയാഴ്ച) നടക്കും. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.സി. വേണുഗോപാൽ എം.പി ജലോത്സവം ഉദ്ഘാടനം ചെയ്യും. സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു അധ്യക്ഷത വഹിക്കും. മത്സരങ്ങൾക്ക് ശേഷം നടക്കുന്ന ചടങ്ങിൽ ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.

 ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും.

സമ്മേളനത്തിൽ എം.എൽ.എമാരായ സി.ആർ. മഹേഷ്, സജി ചെറിയാൻ, എം എസ് അരുൺ കുമാർ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ,  കായംകുളം നഗരസഭ ചെയർമാൻ ശരത് ലാൽ ബെല്ലാരി, ജില്ലാ കളക്ടർ ഷാജി വി. നായർ, ടൂറിസം ഡയറക്ടർ അനു കുമാരി, മുൻ എം.എൽ.എയും സി.ബി.എൽ ടെക്നിക്കൽ കമ്മിറ്റി അംഗവുമായ സി.കെ. സദാശിവൻ തുടങ്ങിയവർ പങ്കെടുക്കും.

date