Post Category
ജില്ലാതല കേരളോത്സവം: സംഘാടക സമിതി യോഗം നവംബര്‍ 18 ന്
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും പത്തനംതിട്ട ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം ഡിസംബര്‍ 10,11,12,13 തീയതികളില്‍ കോഴഞ്ചേരിയിലെ വിവിധ വേദികളില്‍ നടത്തും. കാര്യക്ഷമമായ യുവജന പങ്കാളിത്തത്തോടെ കേരളോത്സവം സംഘടിപ്പിക്കുന്നതിനുള്ള സംഘാടക സമിതി യോഗം നവംബര്‍ 18 ഉച്ചയ്ക്ക് 2.30 ന് കോഴഞ്ചേരി ഗവ. ഹൈസ്‌കൂളിലെ ബി ആര്‍ സി ഹാളില്‍ ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അറിയിച്ചു. യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണ് ജില്ലാതല കേരളോത്സവം.
date
- Log in to post comments