Post Category
*ദേശീയ ലോക് അദാലത്ത് ഡിസംബർ 12 ന്*
ദേശീയ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 12 ന് കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി കോടതി കേന്ദ്രങ്ങളിൽ ദേശീയ ലോക് അദാലത്ത് നടക്കും. ചെക്ക് കേസുകൾ, വൈദ്യുതി-വെള്ളക്കര കുടിശ്ശികകൾ, മോട്ടോർ വാഹനാപകട നഷ്ടപരിഹാര കേസുകൾ, തൊഴിൽ തർക്കങ്ങൾ, കുടുംബകോടതിയിലെ വിവാഹമോചന കേസുകൾ ഒഴുകിയുള്ള കേസുകൾ, ഭൂമി ഏറ്റെടുക്കൽ സംബന്ധമായ കേസുകൾ, സിവിൽ കേസുകൾ, ഒത്തുതീർപ്പിലൂടെ പരിഹരിക്കാവുന്ന ക്രിമിനൽ കേസുകൾ എന്നിവ അദാലത്തിൽ പരിഗണിക്കും. പുതിയ പരാതികൾ നവംബർ 20ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. മാനന്തവാടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസ്- 8281668101, സുൽത്താൻ ബത്തേരി -8304882641, വൈത്തിരി- 9995167835, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി- 04936 207800.
date
- Log in to post comments