Post Category
വാഗ്മി പ്രസംഗമത്സരം
ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി നിയമവകുപ്പ് സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ, എയ്ഡഡ് കോളജുകളിലെയും വിദ്യാർഥികൾക്കായി ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അഖിലകേരള പ്രസംഗമത്സരം ‘വാഗ്മി 2026’ന്റെ ഫൈനൽ മത്സരം നവംബർ 19-ന് ഗവ. സെക്രട്ടേറിയറ്റിലെ അനക്സ് – II ലെ ശ്രുതി ഹാളിൽ നടത്തും. പരിപാടിയുടെ ഉദ്ഘാടനം രാവിലെ 10.30-ന് നിയമ സെക്രട്ടറി നിർവഹിക്കും.
പി.എൻ.എക്സ്. 4807/2026
date
- Log in to post comments