Skip to main content

മീഡിയ, ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ പുതുക്കല്‍: നവംബര്‍ 25 വരെ അപേക്ഷിക്കാം

മീഡിയ, ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ 2027ലേക്ക് പുതുക്കുന്നതിന് നവംബര്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2026ല്‍ അക്രഡിറ്റേഷന്‍ പുതുക്കി, കാര്‍ഡ് ലഭിച്ചവരാണ് അപേക്ഷിക്കേണ്ടത്. prd.kerala.gov.in വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള മീഡിയ അക്രഡിറ്റേഷന്‍ പുതുക്കല്‍ ലിങ്കിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. https://duk.ac.in/iprd എന്ന ലിങ്കിലൂടെയും പുതുക്കാം.

ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നതാണ് ഉചിതം. അക്രഡിറ്റേഷന്‍ നമ്പരും പാസ്‌വേഡും നല്‍കി നിലവിലുള്ള പ്രൊഫൈല്‍ പേജില്‍ പ്രവേശിക്കാം. പാസ്‌വേഡ് ഓര്‍മയില്ലാത്തവര്‍ ഫൊര്‍ഗോട്ട് പാസ്‌വേഡ് വഴി റീസെറ്റ് നല്‍കിയാല്‍ പുതിയ പാസ്‌വേഡ് അക്രഡിറ്റേഷന്‍ കാര്‍ഡില്‍ നല്‍കിയിട്ടുള്ള ഇമെയിലില്‍ ലഭിക്കും. (പുതിയ പാസ്‌വേഡ് മെയിലിലെ ഇന്‍ബോക്‌സില്‍ കണ്ടില്ലെങ്കില്‍ സ്പാം ഫോള്‍ഡര്‍ കൂടി പരിശോധിക്കണം.) പ്രൊഫൈലില്‍ (ഫോട്ടോ, ഒപ്പ്, തസ്തിക, ജില്ല, വിലാസം തുടങ്ങി) ആവശ്യമായ തിരുത്തലുകള്‍ വരുത്താവുന്നതാണ്.

ബ്യൂറോയിലുള്ളവര്‍ മീഡിയാ അക്രഡിറ്റേഷന്‍ കാറ്റഗറിയിലും ഡെസ്‌കിലുള്ളവര്‍ ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ കാറ്റഗറിയിലുമാണ് അപേക്ഷിക്കേണ്ടത്. രേഖപ്പെടുത്തിയ വിവരങ്ങള്‍ അപേക്ഷകന് പരിശോധിക്കാന്‍ പ്രിവ്യൂ സൗകര്യം ലഭ്യമാണ്. അപ്‌ഡേഷനുകള്‍ കണ്‍ഫേം ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട് ബ്യൂറോ ചീഫിന്റെയോ ന്യൂസ് എഡിറ്ററുടെയോ ഒപ്പും സീലുമായി സാക്ഷ്യപത്രം സഹിതം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നവംബര്‍ 25 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. നിലവില്‍ ഉള്ള കാര്‍ഡിന്റെ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

date