Skip to main content

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാം: വ്യക്തിഗത സുരക്ഷ ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ്  ​

പക്ഷികളിൽ കണ്ടുവരുന്ന വൈറസ് രോഗമായ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. രോഗബാധിത പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യത പൊതുവെ കുറവാണെങ്കിലും, രോഗബാധയുണ്ടായാൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഉയർന്ന മരണനിരക്കിനും കാരണമായേക്കാം. ഈ സാഹചര്യത്തിൽ രോഗബാധിതമോ രോഗം സംശയിക്കുന്നതോ ആയ പക്ഷികളുമായി സമ്പർക്കത്തിൽ വരുന്നവർ പ്രത്യേക ജാഗ്രതയും വ്യക്തിഗത സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കേണ്ടതാണ്. 

date