Skip to main content

പക്ഷികളെ കൊന്നു നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ 

 

​രോഗപ്രതിരോധ നിയന്ത്രണത്തിന്റെ ഭാഗമായി പക്ഷികളെ കൊന്നു നശിപ്പിക്കുന്ന (കള്ളിങ്) പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരും തൊഴിലാളികളും കർശനമായ സുരക്ഷ മുൻകരുതലുകൾ പാലിക്കണം. നിർദ്ദിഷ്ട നിലവാരത്തിലുള്ള പി.പി.ഇ കിറ്റ്, എൻ-95 മാസ്ക്, അനുയോജ്യമായ കൈയുറകൾ, ഫെയ്സ് ഷീൽഡ്, ബൂട്ട് എന്നിവ നിർബന്ധമായും ധരിക്കണം. ഉപയോഗശേഷം അവ കൃത്യമായ രീതിയിൽ സുരക്ഷിതമായി സംസ്കരിക്കേണ്ടതാണ്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ഏഴ് ദിവസത്തേക്ക് പ്രതിരോധ മരുന്നായ 'ഒസെൽറ്റമിവിർ' കഴിക്കേണ്ടതും, സമ്പർക്ക വിവരങ്ങളും മരുന്ന് കഴിച്ച വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തി ആരോഗ്യപ്രവർത്തകരുടെ തുടർനിരീക്ഷണത്തിൽ തുടരേണ്ടതുമാണ്.
​

date