Post Category
*താത്കാലിക നിയമനം*
സുൽത്താൻ ബത്തേരി നഗരസഭയിൽ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയിൽ മെഡിക്കൽ ഓഫീസറെ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.ബി.ബി.എസ് യോഗ്യതയും ഫാമിലി മെഡിസിൻ, ജെറിയാട്രിക് മെഡിസിൻ, ജനറൽ മെഡിസിൻ എന്നിവയിൽ പി.ജി അല്ലെങ്കിൽ ഡിപ്ലോമയും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. 65 വയസ്സാണ് ഉയർന്ന പ്രായപരിധി. ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ നവംബർ 23ന് വൈകീട്ട് നാലിനകം കോ ഓർഡിനേറ്റർ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, വായോമിത്രം ഓഫീസ്, ജില്ലാ ലൈബ്രറിക്ക് സമീപം, മുണ്ടേരി റോഡ്, കൽപ്പറ്റ, വയനാട് -673121 എന്ന വിലാസത്തിലോ dckssmwyd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കണം. ഫോൺ: 9387388887.
date
- Log in to post comments