Post Category
വിമുക്തഭടന്മാർക്കും വിധവകൾക്കുമായി ആശയവിനിമയ പരിപാടി
ഇന്ത്യൻ ആർമി മദ്രാസ് റെജിമെന്റിൽ നിന്നും വിരമിച്ച ആലപ്പുഴ ജില്ലയിലെ സൈനികരുടെ വിധവകൾക്കും വിമുക്തഭടന്മാർക്കുമായി മദ്രാസ് റെജിമെന്റ് റിക്കാർഡ് ഓഫീസ് ആശയവിനിമയ പരിപാടി സംഘടിപ്പിക്കുന്നു.
നവംബർ 19 രാവിലെ 10 മുതൽ ഉച്ച 1.30 വരെ ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിൽ (ആറാട്ടുവഴി) വച്ചാണ് പരിപാടി.
ഏറ്റവും പുതിയ ക്ഷേമപദ്ധതികളെക്കുറിച്ച് അവബോധം നേടുന്നതിനും, പരാതികൾ പരിഹരിക്കുന്നതിനും, പെൻഷനുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ-ഇൻ-ചാർജ്ജ് അറിയിച്ചു. ഫോൺ: 0477-2245673, ഇ-മെയിൽ: zswoalp@gmail.com.
date
- Log in to post comments