Skip to main content

അങ്കണവാടികളിൽ സ്മാർട്ട് ടി.വി.യും ആർ.ഒ. മെഷീനും സ്ഥാപിക്കൻ ക്വട്ടേഷൻ ക്ഷണിച്ചു 

 

2024-25 സാമ്പത്തിക വർഷത്തെ 'സക്ഷം' അങ്കണവാടി നവീകരണത്തിന്റെ ഭാഗമായി, മുതുകുളം ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ വിവിധ അങ്കണവാടികളിലേക്ക് ക്വട്ടേഷനുകൾ ക്ഷണിച്ചു. ചേപ്പാട് ഗ്രാമപഞ്ചായത്തിലെ 42, 44 അങ്കണവാടികൾ, ചിങ്ങോലി ഗ്രാമപഞ്ചായത്തിലെ 72-ാം അങ്കണവാടി, മുതുകുളം ഗ്രാമപഞ്ചായത്തിലെ 110-ാം അങ്കണവാടി എന്നിവിടങ്ങളിൽ സ്മാർട്ട് എൽ.ഇ.ഡി. ടി.വി, ഓഡിയോ വിഷ്വൽ എയ്ഡ്‌സ് എന്നിവയും, ചിങ്ങോലി ഗ്രാമപഞ്ചായത്തിലെ 72-ാം അങ്കണവാടിയിൽ ആർ.ഒ. മെഷീനും സ്ഥാപിക്കുന്നതിനാണ് സന്നദ്ധരായ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചത്.

നവംബർ 25 ഉച്ച 1 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. വിലാസം: ശിശുവികസന പദ്ധതി ഓഫീസ്, മുതുകുളം ഐസിഡിഎസ് പ്രോജക്ട്. ഫോൺ: 9188959692.

date