Skip to main content

റസ്റ്റ് ഹൗസ് കാന്റീൻ നടത്താൻ ക്വട്ടേഷൻ ക്ഷണിച്ചു 

 

പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗത്തിന്റെ അധീനതയിലുള്ള മാവേലിക്കരയിലെ റസ്റ്റ് ഹൗസ് കാന്റീൻ രണ്ട് വർഷത്തേയ്ക്ക് മാസ വാടകയ്ക്ക് നൽകുന്നതിന് കാന്റീൻ നടത്തി മുൻപരിചയം ഉള്ള വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. രണ്ടു വർഷത്തേയ്ക്ക് അടയ്ക്കാവുന്ന പാട്ടത്തുക, ആധാർ രേഖയുടെ പകർപ്പ്, വിലാസം, ഒപ്പ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ വെള്ളക്കടലാസിലുള്ള  ദർഘാസ്സുകൾ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം, ഹരിപ്പാട് എന്ന വിലാസത്തിൽ നവംബർ 25 ഉച്ച 2 മണിക്കു മുമ്പായി ലഭിക്കണം. ക്വട്ടേഷനോടൊപ്പം നിരതദ്രവ്യമായി 1000  രൂപയുടെ ഡി.ഡി അടക്കം ചെയ്തിരിക്കണം. നവംബർ 25 വൈകീട്ട് 3 മണിക്ക് ക്വട്ടേഷൻ തുറക്കും. ഫോൺ: 0479 2415660.

date