Post Category
ചെറുമത്സ്യങ്ങളെ സംരക്ഷിക്കാൻ ഓപ്പറേഷൻ പൈതൽ
കടൽ സമ്പത്തിന്റെ സുസ്ഥിര സംരക്ഷണം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന 'ഓപ്പറേഷൻ പൈതൽ' ജില്ലയിൽ തുടരുന്നു. നിയമാനുസൃത വലുപ്പമില്ലാത്ത ചെറുമത്സ്യങ്ങളെ പിടികൂടുന്നതും വിപണനം ചെയ്യുന്നതും പൂർണ്ണമായി തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങൾ, ഫിഷ് ലാൻഡിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
date
- Log in to post comments