Post Category
സംസ്ഥാന പുരസ്കാര ജേതാക്കളായ അങ്കണവാടി പ്രവർത്തകരെ ആദരിച്ചു
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിൽ 2025–26 വർഷത്തെ മികച്ച അങ്കണവാടി വർക്കറായി തിരഞ്ഞെടുക്കപ്പെട്ട കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ 42-ാം നമ്പർ അങ്കണവാടി വർക്കർ ഷീല ടീച്ചറെയും മികച്ച ഐ.സി.ഡി.എസ് സൂപ്പർവൈസറായി തിരഞ്ഞെടുക്കപ്പെട്ട അനില ശശിധരനെയും കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ആദരിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലജിത തിലകൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംk സമിതി അധ്യക്ഷനായ
ആർ. അശ്വിൻ, കെ.വി. വിജിമോൾ, ജി. മുരളി, പഞ്ചായത്തംഗങ്ങളായ പി. മുരളി, എം.കെ. സജി, എ.ഡി.എസ് സെക്രട്ടറി സോമ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments