Skip to main content

ആസൂത്രണ പ്രവർത്തനങ്ങളിൽ സ്ഥിതിവിവരക്കണക്കുകൾ ഫലപ്രദമായി ഉപയോഗിക്കണം

 

വികസന പദ്ധതികളുടെ ആസൂത്രണവും നിർവഹണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സ്ഥിതിവിവരക്കണക്കുകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ പറഞ്ഞു. മികച്ച രീതിയിൽ ആസൂത്രണം നടപ്പാക്കിയിട്ടുള്ള വിദേശരാജ്യങ്ങളെല്ലാം സ്ഥിതിവിവരക്കണക്കുകൾ കാര്യക്ഷമമായി ഉപയോഗിച്ചിട്ടുണ്ടെന്നും നമ്മുടെ രാജ്യത്ത് ഈ രീതിക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ  പദ്ധതിയുമായി ബന്ധപ്പെട്ട വാർഷിക പരിശീലന പരിപാടി ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ചടങ്ങിൽ 2025-ലെ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തി ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് തയ്യാറാക്കിയ ആലപ്പുഴ ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഹാൻഡ്‌ബുക്ക് കളക്ടർ പ്രകാശനം ചെയ്തു. വകുപ്പ് ജോയിന്റ് ഡയറക്ടർ ഗോപകുമാർ എസിന് ആദ്യപ്രതി കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.

ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ജ്യോതിലക്ഷ്മി വി.ആർ. അധ്യക്ഷത വഹിച്ചു. 
ഡി.പി.ഒ. ഡോ. മിനി നാരായണൻ, എൻ.എസ്.ഒ. സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഡോ. ജോമോൻ കുഞ്ചരക്കാട്ട്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ വിജയകുമാർ വി., ജില്ലാ ഓഫീസർ അഞ്ജലി എം. എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 'മന്ദാരം' കയ്യെഴുത്തുമാസികയും ചടങ്ങിൽ പ്രകാശനം ചെയ്തു.

date