Skip to main content

ഓർമ്മക്കൂട്ട്:-3 മാസത്തെ ഷുഗർ കെയർ ചലഞ്ചുമായി ചേർത്തല നഗരസഭാ ഹോമിയോ ആശുപത്രി

 

 ലോക പ്രമേഹദിനാചരണത്തോടനുബന്ധിച്ച് ചേർത്തല നഗരസഭയും ഗവൺമെന്റ് ഹോമിയോ ആശുപത്രിയും ചേർന്ന് 'ഓർമ്മക്കൂട്ട്' പദ്ധതിയുടെ ഭാഗമായി മൂന്ന് മാസത്തെ ഷുഗർ കെയർ ചലഞ്ച് സംഘടിപ്പിക്കുന്നു.

50 വയസ്സിന് മുകളിലുള്ള പ്രമേഹരോഗികൾക്ക് പ്രമേഹ നിയന്ത്രണത്തോടൊപ്പം മാനസിക വ്യായാമവും ഉറപ്പാക്കുന്നതാണ് പദ്ധതി.

ചലഞ്ചിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 30-ന് മുൻപ് ഹോമിയോ ആശുപത്രിയിൽ നിന്ന് ഷുഗർ കെയർ ഡയറി വാങ്ങണം. ആക്ടിവിറ്റി പ്ലാനർ ഉൾപ്പെടെ ഡയറിയിലെ പ്രവർത്തികൾ ചെയ്ത് ഡയറിയിൽ രേഖപ്പെടുത്തണം. പൂർത്തീകരിച്ച ഡയറി മാർച്ച് 5-ന് മുൻപ് ചേർത്തല ഹോമിയോ ആശുപത്രിയിലെ ഓർമ്മക്കൂട്ട് ക്ലിനിക്കിൽ തിരിച്ചേൽപ്പിക്കണം.

ഷുഗർ പരിശോധന, ഭക്ഷണ ക്രമീകരണം, ചിട്ടയായ വ്യായാമം, മാനസികോല്ലാസം, ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുപയോഗം തുടങ്ങിയവയാണ് ക്രമമായി ചെയ്ത് രേഖപ്പെടുത്തേണ്ടത്.

മികച്ച പ്രവർത്തനങ്ങൾ ചെയ്തു ഡയറിയിൽ രേഖപ്പെടുത്തി സമർപ്പിക്കുന്നവർക്ക്  ആകർഷകമായ സമ്മാനങ്ങൾ നൽകും. ചിട്ടയായ ജീവിതചര്യയിലുടെ പ്രമേഹത്തിൻ്റെ കാഠിന്യം കുറച്ച് രോഗികളെ ആരോഗ്യമുള്ളവരായി നിലനിർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഫോൺ: 7994817943

date