പൈതൃകോത്സവം 2026-27; അപേക്ഷിക്കാം
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം സ്വയംതൊഴിൽ സംരംഭകർക്കായി പട്ടികജാതി-പട്ടിക വർഗ്ഗ വികസന വകുപ്പുകളുടേയും കിർത്താഡിസിന്റെയും ആഭിമുഖ്യത്തിൽ പൈതൃകോത്സവം 2026-27; ഉത്പന്ന പ്രദർശന വിപണന മേള ഡിസംബർ 19 മുതൽ 26 വരെ പാലക്കാട് സംഘടിപ്പിക്കും. പാരമ്പര്യ ഉത്പന്നങ്ങളുടെ ഉത്പാദനത്തിലേർപ്പെട്ടിട്ടുള്ള പട്ടികജാതി വിഭാഗത്തിലെ സംരംഭകർ/വ്യക്തികൾക്കും, പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട കൂട്ടുസൊസൈറ്റികൾ/കുടുംബശ്രീ യൂണിറ്റുകൾക്കും മേളയിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ ഉത്പന്നങ്ങളുടെ വിശദമായ വിവരം (ഫോട്ടോ സഹിതം), അപേക്ഷകരുടെ പൂർണ്ണ മേൽവിലാസം (ഫോൺ നമ്പർ ഉൾപ്പെടെ) ജാതി സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ചിന് മുൻപായി ചീഫ് പബ്ലസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, കനക നഗർ, വെള്ളയമ്പലം, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ അയക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും പട്ടികജാതി വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫീസുമായോ അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടണം. അപേക്ഷാ ഫോത്തിന്: www.scdd.kerala.gov.in ഫോൺ: 0471 2315375
- Log in to post comments