Skip to main content

റിപ്പബ്ലിക്ക് ദിനാഘോഷം  മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സലൂട്ട് സ്വീകരിക്കും

 

 

കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിവാദ്യം ചെയ്ത് സല്യൂട്ട് സ്വീകരിക്കും. രാവിലെ 8.10 നാണ് റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ ആരംഭിക്കുക. വിശിഷ്ടാതിഥി പരേഡ് പരിശോധിക്കുകയും തുടര്‍ന്ന് റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കുകയും ചെയ്യും. ചടങ്ങില്‍ മന്ത്രി സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ദേശഭക്തി ഗാനാലാപനവും സാംസ്‌കാരിക പരിപാടിയും അരങ്ങേറും.

 

date