റാന്നി നിയോജകമണ്ഡലത്തിലെ മൂന്ന് റോഡുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക്
റാന്നി നിയോജകമണ്ഡലത്തിലെ ഗ്രാമീണമേഖലയിലുളള മൂന്ന് പൊതുമരാമത്ത് റോഡുകള്‍കൂടി രാജ്യാന്തര നിലവാരത്തിലേക്ക്. മൂന്ന് റോഡുകളുടെ പുനരുദ്ധാരണത്തിനായി 10 കോടി രൂപ അനുവദിച്ചതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു.
പഴവങ്ങാടി പഞ്ചായത്തിലെ ഇട്ടിയപ്പാറ-ഐത്തല റോഡ് (2.5 കി.മീ), ചെറുകോല്‍ പഞ്ചായത്തിലെ പുതമണ്‍-കുട്ടത്തോട് റോഡ് (5.6 കി.മീ), റാന്നി പഞ്ചായത്തിലെ പാലച്ചുവട്-നരിക്കുഴി റോഡ് (4.4 കി.മീ) എന്നിവയാണ് ബി എം ബി സി നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിനായി ഫണ്ട് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായത്. ബി എം ബി സി നിലവാരത്തില്‍ പുനരുദ്ധരിക്കുന്ന തീരദേശ പാതയായ ഐത്തല-അറുച്ചാംകൂഴിയെ ഇട്ടിയപ്പാറ ടൗണുമായി ബന്ധിപ്പിക്കുന്ന റോഡാണ് ഇട്ടിയപ്പാറ-ഐത്തല റോഡ്. ഇടക്കുളം -വടശേരിക്കര റോഡിന് സമാന്തരമായ പാലച്ചുവട്-നരിക്കുഴി റോഡ് ശബരിമല സീസണില്‍ അനുബന്ധപാതയായി ഉപയോഗിക്കാം. തികച്ചും ഗ്രാമീണ മേഖലയിലേക്കുളള പുതമണ്‍ -കുട്ടത്തോട് റോഡ് വികസനം പ്രദേശത്തെ സമഗ്രവികസത്തിന് വഴിതെളിക്കും. ഈ മേഖലയിലെ ജനങ്ങള്‍ക്ക് ജില്ലാ ആസ്ഥാനത്തേക്ക് പോകാനുള്ള ദൈര്‍ഘ്യം കുറഞ്ഞ റോഡായും ഇത് മാറും. ഈ റോഡുകളുടെ വികസനം നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്നു. ഇത് സംബന്ധിച്ച് എംഎല്‍എ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്
- Log in to post comments