ചെങ്ങന്നൂർ പാസ്പോർട്ട്‌സേവാകേന്ദ്രം വരുന്ന രണ്ട് ശനിയാഴ്ചകളിലും പ്രവർത്തിക്കും
ആലപ്പുഴ: ചെങ്ങന്നൂർ പാസ്പോർട്ട് സേവാകേന്ദ്രം ഫെബ്രുവരി 9, ഫെബ്രുവരി 16 എന്നീ ശനിയാഴ്ചകളിൽ തുറന്ന് പ്രവർത്തിക്കുമെന്ന് റീജ്യണൽ പാസ്പോർട്ട് ഓഫീസർ അറിയിച്ചു. അപേക്ഷാർത്ഥികളുടെ സൗകര്യാർത്ഥമാണിത്. ഈ ദിവസങ്ങളിലേക്കുള്ള അപ്പോയിന്റ്മെന്റ്www.passportindia.gov.inഎന്ന വെബ്സൈറ്റിലൂടെയും, mPassportSeva എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.പാസ്പോർട്ട്ഓഫീസ് എന്നയിടത്ത് RPO COCHIN എന്ന് സെലക്ട് ചെയ്താണ് ബുക്കിങ്ങ് നടത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്കും, സഹായത്തിനും 9447731152 എന്ന നമ്പരിൽ വിളിക്കുകയോ, വാട്ട്‌സ്ആപ്പിലൂടെ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ സി.ബി.എസ്.സി സ്‌കൂളുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ:പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ഞാറനീലിയിൽ പ്രവർത്തിയ്ക്കുന്ന ഡോ. അംബേദ്ക്കർ വിദ്യാനികേതൻ, കുറ്റിച്ചലിൽ പ്രവർത്തിയ്ക്കുന്ന ജി.കാർത്തികേയൻ മെമ്മോറിയൽ എന്നീ സി.ബി.എസ്.ഇ സ്‌കൂളിലേയ്ക്ക് 2019-20 അദ്ധ്യയനവർഷം ഒന്നാം ക്ലാസ്സിലേയ്ക്കുളള പ്രവേശനത്തിന് പുനലൂർ പട്ടികവർഗ്ഗ വികസന ആഫീസർ അപക്ഷ ക്ഷണിച്ചു. കുടുംബ വാർഷികവരുമാന പരിധി 1,00,000 രൂപയിൽ കൂടാൻ പാടില്ല. നിശ്ചിത ഫോറത്തിലുളള ' അപേക്ഷയോടൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെയും ജനന സർട്ടിഫിക്കേറ്റിന്റെയും പകർപ്പ് സഹിതം ഫെബ്രുവരി 27ന് മുമ്പായി പുനലൂർ ട്രൈബൽ ഡെവലപ്‌മെന്റ് ആഫീസിലോ, കുളത്തൂപ്പുഴ/ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ അപേക്ഷകൾ ലഭിക്കണം. അപേക്ഷാ ഫോറത്തിന്റെ മാത്യക ഈ ആഫീസുകളിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ/രക്ഷകർത്താക്കൾ എന്നിവർ തങ്ങൾ കേന്ദ്ര/സംസ്ഥാന/പൊതുമേഖല ജീവനക്കാരല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്മൂലം നിർബന്ധമായും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. അപൂർണ്ണമായതും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്താത്തതും നിശ്ചിത തീയതിയ്ക്ക് ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിയ്ക്കുന്നതല്ല. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് പുനലൂർ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിലെ 0475-2222353 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
സൗദി അറേബ്യയിലേക്ക് പാചകക്കാരനെ ആവശ്യമുണ്ട്
ആലപ്പുഴ: സൗദി അറേബ്യയിലെ വസതിയിലേക്ക് അറബിക്, ഇന്ത്യൻ, ചൈനീസ് പാചകം അറിയാവുന്ന പ്ലസ് വൺ പ്രീഡിഗ്രി വിദ്യാഭ്യാസമുള്ളതും അറബി, ഇംഗ്ലീഷ് ഭാഷ അറിയാവുന്നതുമായ പാച#ൊകക്കാരനെ ആവശ്യമുണ്ട് . (മുസ്ലീം ഉദ്യോഗാർത്ഥികൾക്ക് മുൻഗണന). താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത, ആധാർ, പാസ്‌പോർട്ട്, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം odlepcprivate@gmail.com എന്ന ഇ-മെയിലിലേക്ക് ഫെബ്രുവരി 15-ാം തീയതിക്കുമുമ്പായി അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
- Log in to post comments