Post Category
ടെൻഡർ ക്ഷണിച്ചു
ആലപ്പുഴ: കോംപ്രിഹെൻസീവ് മെന്റൽ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിൽ എഴുപുന്ന ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പകൽവീട് പദ്ധതിയിലേക്ക് 2019 ഏപ്രിൽ മുതൽ ഒരു വർഷത്തേക്ക് (പരമാവധി 60 രോഗികൾക്ക്) രാവിലെയും വൈകുന്നേരവും ചായയും ലഘു ഭക്ഷണവും നൽകുന്നതിന് താല്പര്യമുള്ള വ്യക്തികൾ, ഹോട്ടലുകൾ, കുടുംബശ്രീ എന്നിവരിൽനിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ 23ന് വൈകുന്നേരം 4 മണിവരെ സ്വീകരിക്കും. 25ന് ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. നോഡൽ ഓഫീസർ, ജില്ലാ മാനസിക ആരോഗ്യപരിപാടി, ആലപ്പുഴ എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 04792344474.
date
- Log in to post comments