അഗതി രഹിത കേരളം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
കുടുംബശ്രീ അഗതി രഹിത കേരളം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 21) കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് നിര്‍വ്വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആയിരംദിനാഘോഷങ്ങളുടെ ഭാഗമായി രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ സി കെ ശശീന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിക്കും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ പദ്ധതി വിശദീകരണം നടത്തും. ആശ്രയ ഫണ്ട് വിതരണോദ്ഘാടനം ഐ സി ബാലകൃഷ്ണന് എംഎല്‍എയും ഹെല്‍ത്ത് കാര്‍ഡ് വിതരണോദ്ഘാടനം ഒ ആര് കേളു എംഎല്‍എയും നിര്‍വ്വഹിക്കും. ആശ്രയ പദ്ധതി പൂര്‍ത്തീകരിച്ച സിഡിഎസുകളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമയും നൂറുശതമാനം ഡിജിറ്റലൈസേഷന് പ്രക്രിയ പൂര്‍ത്തീകരിച്ച സിഡിഎസുകളെ കുടുംബശ്രീ ഗവേണിങ് ബോര്‍ഡ് അംഗം ബേബി ബാലകൃഷ്ണനും ആദരിക്കും. ജില്ലാ കളക്ടര്‍ എ ആര് അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കുടുംബശ്രീ ഉല്പന്ന വിപണനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് പ്രസിഡന്റ് പി എം നാസര്‍ നിര്‍വ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷാ തമ്പി, ടി എസ് ദിലീപ് കുമാര്‍, ലതാ ശശി, ഗീത ബാബു, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ പി സാജിത തുടങ്ങിയവര്‍ സംസാരിക്കും.
നിരാശ്രയരായ അഗതി കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്ന ആശ്രയ പദ്ധതി വിപുലീകരിച്ച് ആരംഭിക്കുന്നതാണ് അഗതി രഹിത കേരളം പദ്ധതി. സംസ്ഥാനത്തെ 1,60000 പേര് ഇതിന്റെ ഭാഗമാകും. അശരണരും നിരാലംബരുമായവര്‍ക്ക് സാമൂഹ്യാധിഷ്ഠിത സംവിധാനത്തിലൂടെ സേവനങ്ങള്‍ ലഭ്യമാക്കുകവഴി അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുകയെന്നതാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. അതിജീവനാവശ്യങ്ങളായ ഭക്ഷണം, ചികിത്സ, വസ്ത്രം, വിവിധതരം പെന്‍ഷനുകള്‍ എന്നിവയും അടിസ്ഥാന ആവശ്യങ്ങളായ ഭൂമി, പാര്‍പ്പിടം, കുടിവെള്ളം, ശുചിത്വ സംവിധാനം, വൈദ്യുതി, വിദ്യാഭ്യാസം എന്നിവയും ഗുണഭോക്താക്കള്‍ക്കു ലഭിക്കും. വികസന ആവശ്യങ്ങളായ ജീവനോപാദികള്‍, തൊഴില്‍ പരിശീലനം, മാനസിക വികസന ആവശ്യങ്ങള്‍ക്കായുള്ള പ്രത്യേക സംവിധാനങ്ങളും പദ്ധതിവഴി സാധ്യമാകും.
- Log in to post comments