Skip to main content

തീരമൈത്രി സംഗമം സഫലം -2019  ഉദ്ഘാടനം 25ന്

ആലപ്പുഴ: ആയിരം മത്സ്യത്തൊഴിലാളി വനിതകളുടെ സംരംഭങ്ങളുടെ പ്രവർത്തനോദ്ഘാടനവും  2500 ഓളം ഗുണഭോക്താക്കളെ പങ്കെടുപ്പിച്ച് തീരമൈത്രി സംഗമവും ആലപ്പുഴ നഗരചത്വരത്തിൽ നടത്തും. ഫെബ്രുവരി 25ന് രാവിലെ 11ന്  സഫലം -2019 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ഫിഷറീസ്, ഹാർബർ എൻജിനീയറിങ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. തീരമൈത്രി സംരംഭകർക്കുള്ള അവാർഡ് വിതരണം ധനകാര്യ വകുപ്പ്  മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും, വനിത സൂക്ഷമ സംരംഭങ്ങൾക്കുള്ള രണ്ടാംഗഡു ധനസഹായ വിതരണം പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി  ജി. സുധാകരനും, തീരമൈത്രി ന്യൂസ് ലെറ്റർ പ്രകാശനം ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമനും, തീരമൈത്രി ഡോക്യുമെന്ററി പ്രകാശനകർമ്മം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നിർവഹിക്കും. എം.പി.മാരായ കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ മുഖ്യാതിഥിയായിരിക്കും. എം.എൽ.എ മാരായ എ.എം.ആരിഫ്, സജി ചെറിയാൻ, യു.പ്രതിഭ, ആർ.രാജേഷ്, തോമസ് ചാണ്ടി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, നഗരസഭ  ചെയർമാൻ തോമസ് ജോസഫ്, മത്സഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, മറ്റു പ്രമുഖ രാഷ്ട്രീയ നേതാക്കൾ  പങ്കെടുക്കും. 

വാഹനലേലം 

ആലപ്പുഴ:  ഭരണിക്കാവ്  ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള KL 04F 8939  നമ്പർ ഗുഡ്‌സ് ട്രക്ക് വാഹനം ഫെബ്രുവരി 25ന് പകൽ 11ന് ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കുന്നവർ അന്നേദിവസം രാവിലെ 10.30ന് ഓഫീസിൽ ഹാജരായി 3500 രൂപ നിരതദ്രവ്യം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അടക്കണം.. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0479 2382351. വിലാസം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസ് ആൻഡ് ബ്ലോക്ക് പഞ്ചായത്ത്, ഭരണിക്കാവ്, ചാരുംമൂട് പി.ഒ. ഇ-മെയിൽ: bdobkv@yahoo.com. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടണം.

വീഡിയോഗ്രാഫി ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: പൊതു തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്‌ക്വാഡുകളിലും തിരഞ്ഞെടുപ്പിന്റെ വിവിധ ആവശ്യങ്ങൾക്കും വീഡിയോഗ്രാഫി ചെയ്യുന്നതിനായി ദിവസ വാടകയിനത്തിൽ (വീഡിയോഗ്രാഫർ, വീഡിയോ ക്യാമറ) വീഡിയോ എടുത്ത് സി.ഡി കൈമാറുന്നതിന് താൽപര്യമുള്ള വ്യക്തികൾ സ്ഥാപനങ്ങൾ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനിൽ വിഡിയോഗ്രഫി എടുക്കാൻ താല്പര്യമുള്ള നിയമസഭ മണ്ഡലത്തിന്റെ പേര് രേഖപ്പെടുത്തണം. ക്വട്ടേഷൻ  ഫെബ്രുവരി 26ന് വൈകിട്ട് മൂന്നിനകം കളക്ടറേറ്റിലെ ഹുസൂർ ശരിസ്താദറിന്റെ മുറിയിലുള്ള ഡ്രോപ്പ് ബോക്‌സിൽ നിക്ഷേപിക്കണം. അന്നേ ദിവസം വൈകിട്ട് മൂന്നിന് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ തുറക്കും. വിശദവിവരത്തിന് കളക്‌ട്രേറ്റിലെ ഇലക്ഷൻ വിഭാഗവുമായി ബന്ധപ്പെടുക. ഫോൺ: 0477-2251801.

വേതനം ക്രമപ്രകാരമല്ലാതെ കുറവ് ചെയ്തതിന് പിഴ ശിക്ഷ 

ആലപ്പുഴ: കോടതി പേയ്‌മെന്റ് ഓഫ് വേജസ് ആക്ടിന്റെ നിയമലംഘനത്തിന്  ഫോം മാറ്റിങ്‌സ് ഇൻഡ്യ ലിമിറ്റഡ്  എന്ന ഫാക്ടറിയുടെ മുൻ മാനേജിങ് ഡയറക്ടർക്ക് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിഴ ശിക്ഷ വിധിച്ചു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഇൻസ്‌പെക്ടർ പി.ജിജു ഫയൽ ചെയ്ത് കേസിൽ 7,000 രൂപയാണ്  പിഴശിക്ഷ വിധിച്ചത്. ഫോം മാറ്റിങ്‌സ് ഇൻഡ്യ ലിമിറ്റഡ്  ഫാക്ടറിയിലെ താൽക്കാലിക തൊഴിലാളിക്ക് വേതനം ക്രമപ്രകാരമല്ലാതെ കുറവ് ചെയ്തതിനാണ് പിഴശിക്ഷ വിധിച്ചത്.

date