ആയിരം ദിനാഘോഷം :ആവേശരാവുകൾക്ക് തുടക്കം
ആലപ്പുഴ:സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി. ഇനിയുള്ള ഏഴ് ദിവസം പ്രളയത്തെ അതിജീവിച്ച ആലപ്പുഴയുടെ ഉത്സവ കാലമായിരിക്കും . ആയിരം ദിനാഘോഷ പരിപാടികൾക്ക് മോടി കൂട്ടാൻ വിപുലമായ പ്രദർശന വിപണന മേളയും ഇ. എം.എസ് സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ നൂറോളം സ്റ്റാളുകൾ മേളയുടെ മുഖ്യാകർഷണമാണ്. മേളയുടെ പ്രധാന ആകർഷണം കുടുംബശ്രീയുടെ ഫുഡ് കഫേയാണ്. രുചിവൈവിധ്യങ്ങളുടെ കലവറയാണിവിടെ ഒരുങ്ങുന്നത്. ഹരിതകേരളം, ലൈഫ് മിഷൻ, ഫിഷറീസ്, പൊതുമരാമത്ത്, കൃഷി, വനം, കയർ, ഭക്ഷ്യ- സിവിൽ സപ്ലൈസ്, ആരോഗ്യം, പി.ആർ.ഡി ,വനിതാക്ഷേമം, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, പൊലീസ്, അഗ്‌നിരക്ഷാസേന, ശുചിത്വമിഷൻ, വിദ്യാഭ്യാസ വകുപ്പ്, ടൂറിസം റവന്യൂ തുടങ്ങീ വകുപ്പുകളുടെ നൂതന സ്റ്റാളുകളും ഉണ്ടാകും. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ,കലാപരിപാടികൾ എന്നിവയും നടക്കും.
പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി .വേണുഗോപാൽ നിർവഹിച്ചു. ജില്ലാ കളക്ടർ എസ്. സുഹാസ്, ജില്ലാ പോലീസ് മേധാവി കെ എം ടോമി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദഹാസൻ വടുതല, ഡെപ്യൂട്ടി കമാന്റന്റ് സുരേഷ് കുമാർ,പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി .വി ജൈനമ്മ,ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹരൺ ബാബു എന്നിവർ പങ്കെടുത്തു. ,ഉദ്ഘാടനത്തിന് ശേഷം മേളയിൽ ഒരുക്കിയിരുന്ന വിവിധ സ്റ്റാളുകൾ ഇവർ സന്ദർശിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സ്റ്റാളിന്റെ ഉദ്ഘാടനം നിർവഹിച്ചു.
sir
- Log in to post comments