പഠനോത്സവം : മികവിന്റെ ഉത്സവമായി ചെങ്ങന്നൂർ ഉപജില്ല
ചെങ്ങന്നൂർ : പൊതു വിദ്യാഭ്യാസവകുപ്പിൻറെ പഠനോത്സവം പദ്ധതിയുടെ ചെങ്ങന്നൂർ സബ്ജില്ലാതല ഉദ്ഘാടനം നടന്നു . പഠനനേട്ടങ്ങളുടെ ആത്മാവിഷ്‌ക്കാരത്തിനുള്ള സ്വതന്ത്രവേദിയാണ് പഠനോത്സവങ്ങൾ. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ നേടിയ നേട്ടങ്ങളാണ് പഠനോത്സവവേദികളിൽ പ്രകടിപ്പിക്കുന്നത്. . ചെങ്ങന്നൂർ ഗവ.യു.പി സ്‌ക്കൂളിൽ സംഘടിപ്പിച്ച പഠനോത്സവത്തിന്റെ സബ്ജില്ലാതല ഉദ്ഘാടനം സജിചെറിയാൻ എം.എൽ.എ നിർവ്വഹിച്ചു. ചെങ്ങന്നൂർ നഗരസഭാ ചെയർമാൻ ജോൺ മുളങ്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ചെങ്ങന്നൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ അനിൽകുമാർ, കൗൺസിലർ ഭാർഗവി , അധ്യാപകപ്രതിനിധികളായ കെ.എം.ജോസഫ് മാത്യൂ, പി.ഡി.അജിത്ത്, അജിത്കുമാർ. അനസ്.എം.അഷ്‌റഫ്, എച്ച്.എം ഫോറം സെക്രട്ടറി ആനി കുരുവിള, എസ്.എം.സി ചെയർമാൻ അനിൽകുമാർ, മാതൃസമിതി പ്രസിഡന്റ് ജയകല എന്നിവർ പങ്കെടുത്തു.
സൗജന്യ കലാ പഠന കളരി
മണ്ണഞ്ചേരി : കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന്റെയും ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ പത്തു വയസ്സിന് മുകളിൽ (അഞ്ചാം ക്ലാസ്) പ്രായമുള്ളതും കാലഭിരുചി ഉള്ളതുമായ കുട്ടികൾക്കായി സൗജന്യമായി കലാ പഠന കളരി സംഘടിപ്പിക്കുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കഥകളി സംഗീതം, കഥകളി മദ്ധളം,പഞ്ചവാദ്യം, നാടൻപാട്ട് എന്നീ വിഷയങ്ങളാണ് പഠന കളരിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. താല്പര്യമുള്ള പഠിതാക്കൾ പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെടുക.
- Log in to post comments