വീഡിയോഗ്രാഫി ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: പൊതു തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്‌ക്വാഡുകളിലും തിരഞ്ഞെടുപ്പിന്റെ വിവിധ ആവശ്യങ്ങൾക്കും വീഡിയോഗ്രാഫി ചെയ്യുന്നതിനായി ദിവസ വാടകയിനത്തിൽ (വീഡിയോഗ്രാഫർ, വീഡിയോ ക്യാമറ) വീഡിയോ എടുത്ത് സി.ഡി കൈമാറുന്നതിന് താൽപര്യമുള്ള വ്യക്തികൾ സ്ഥാപനങ്ങൾ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനിൽ വിഡിയോഗ്രഫി എടുക്കാൻ താല്പര്യമുള്ള നിയമസഭ മണ്ഡലത്തിന്റെ പേര് രേഖപ്പെടുത്തണം. ക്വട്ടേഷൻ ഫെബ്രുവരി 26ന് വൈകിട്ട് മൂന്നിനകം കളക്ടറേറ്റിലെ ഹുസൂർ ശരിസ്താദറിന്റെ മുറിയിലുള്ള ഡ്രോപ്പ് ബോക്‌സിൽ നിക്ഷേപിക്കണം. അന്നേ ദിവസം വൈകിട്ട് മൂന്നിന് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ തുറക്കും. വിശദവിവരത്തിന് കളക്‌ട്രേറ്റിലെ ഇലക്ഷൻ വിഭാഗവുമായി ബന്ധപ്പെടുക. ഫോൺ: 0477-2251801.
കാശ്മീർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 50 കലാകാരന്മാർ അണിനിരന്ന ആകർഷകമായ കാശ്മീരി , പഞ്ചാബി നൃത്ത ഇനങ്ങളായ കശ്മീർ റൂഫ് ഡാൻസ്, പഞ്ചാബ് ഭാംഗ്റ, പഞ്ചാബ് ലൂഡി, കാശ്മീർ ബച്ച നഗ്മ എന്നീ നൃത്ത ഇനങ്ങളും അരങ്ങേറി. ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിനെതിരെ പോരാടിയ മഹാത്മാഗാന്ധിയുടെ പോരാട്ട കഥ കേരളത്തിലെ തനതു കലാരൂപമായ തോൽപ്പാവ കൂത്തിലൂടെയും അവതരിപ്പിച്ചു. ഷൊർണൂർ തോല്പാവക്കൂത്ത് കലാകേന്ദ്രമാണ് പരിപാടി അവതരിപ്പിച്ചത്. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുവർണ പ്രതാപൻ ചെയര്‌പേഴ്‌സണും ഡോ പള്ളിപ്പുറം മുരളി ചെയർമാനുമായ സംഘടക സമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: തൈക്കാട്ടുശ്ശേരി ശിശുവികസന പദ്ധതി ഓഫീസറുടെ ആവശ്യത്തിന് മാർച്ച് മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ എ.സി.കാർ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. വാഹനത്തിന് അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കം ഉണ്ടാകരുത്. ടാക്‌സി പെർമിറ്റ് നിലവിലുണ്ടാവണം. ക്വട്ടേഷൻ സമർപ്പിക്കുന്ന അവസാന തീയതി ഫെബ്രുവരി 25 വൈകിട്ട് മൂന്നുമണി. അന്നേദിവസം നാലുമണി.ക്ക് തുറക്കും. വിലാസം: ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, തൈക്കാട്ടുശ്ശേരി,പാണാവള്ളി പി.ഒ,ചേർത്തല. നമ്പർ: 0478 2523206.
- Log in to post comments